Monday, December 19, 2016

കല

പ്രശ്നം കലയെ നിർവചിക്കാനൊരുങ്ങുന്നതാണ് . അറിയാനും അവതരിപ്പിക്കാനുമുള്ള എല്ലാ മനുഷ്യരുടെയും മൗലികമായ അവകാശമായി കലയെ കാണുന്നതോടെ, അതിനു പല തലങ്ങൾ ഉണ്ടെന്നും, പലതരം കാഴ്ചക്കാരുണ്ടെന്നും തിരിച്ചറിയുന്നതോടെ തീരാവുന്ന ഒരു പ്രശ്നമാണിത് . കരകൗശല കല വിമര്ശനാത്മകമല്ലാത്ത ഒരു വസ്തുത മാത്രമാണെന്ന ആധുനീകതല ആശയങ്ങൾക്കൊന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്ഥാനമുണ്ടെന്നു തോന്നുന്നില്ല. പ്രിന്റിലും , ഡിജിറ്റൽ പ്രിന്റിലും, വിർചൂൽ വരൾഡിലും എത്തിനിൽക്കുന്ന ഗോണ്ട് കലക്കാപ്പുറത്തൊന്നും അവകാശപ്പെടാവുന്ന ആധുനികതയെ, ഉത്തരാധുനികതയോ ഗാലറി/ഫെയർ കലകൾക്ക് ഇന്ന് അവകാശപ്പെടാൻ സാധ്യമല്ല . കല ഇന്ന് കരകൗശലവും , കലയുമായല്ല വേർതിരിക്കപ്പെട്ടിരിക്കുന്നത്. പ്രാദേശിക സംസ്കൃതിയും ആഗോള സംസ്കൃതിയുമായാണ് . അവ അവതരിപ്പിക്കപ്പെടുന്നതിന്റെയും, അംഗീകരിക്കപ്പെടുന്നതിന്റെയും മാനദണ്ഡങ്ങളും, സമ്പ്രദായങ്ങളും , സാമ്പത്തീക പരിഗണനകളും എല്ലാം വ്യത്യസ്തമാണെന്നു തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ പ്രാദേശിക ഭാവാത്മകതകൾ ഉൾകൊള്ളുന്ന പ്രാദേശിക കലയെ, ആഗോളവത്കരിക്കപ്പെട്ട ഇന്ത്യൻ കലാലയങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യുന്നതിന്റെ രാഷ്ട്രീയത്തെയാണ്, സാമൂഹിക ബോധത്തെയാണ് നാം ചോദ്യം ചെയ്യേണ്ടത് . ഒരു പ്രത്യേക കലാബോധവും അതിന്റെ ആശയങ്ങളും മാത്രമാണ് ശരി എന്ന അവകാശവാദത്തെ പറ്റിയാണ് ആത്മ ചിന്തനം നടത്തേണ്ടത്